Annual intake period: May to September. Ask for the current batch timetable before payment.എല്ലാ വർഷവും മേയ് മുതൽ സെപ്റ്റംബർ വരെ പ്രവേശനം. ഫീസ് അടയ്ക്കുന്നതിന് മുമ്പ് പുതിയ ബാച്ചിന്റെ ക്ലാസ് ദിവസങ്ങളും സമയവും ഉറപ്പാക്കുക.
For SSLC qualified learnersSSLC യോഗ്യതയുള്ളവർക്ക്One-year programmeഒരു വർഷത്തെ പരിശീലനം
Start an early-childhood education pathway with an SSLC qualification.SSLC കഴിഞ്ഞോ? ചെറിയ കുട്ടികളുടെ പരിചരണവും പഠനവും സംബന്ധിച്ച മേഖലയിൽ പുതിയൊരു തുടക്കം കുറിക്കാം.
A one-year NIOS vocational certificate supported through Malayalam and English explanations, flexible learning modes and compulsory practical preparation.മലയാളത്തിലും ഇംഗ്ലീഷിലും ക്ലാസുകൾ, ഓൺലൈൻ–ഓഫ്ലൈൻ പഠനസൗകര്യം, ഒരു മാസത്തെ പ്രീസ്കൂൾ പരിശീലനം എന്നിവ ഉൾപ്പെടുന്ന ഒരു വർഷത്തെ NIOS വൊക്കേഷണൽ സർട്ടിഫിക്കറ്റ് കോഴ്സ്.
Offlineഓഫ്ലൈൻLive onlineലൈവ് ഓൺലൈൻRecorded classesറെക്കോർഡ് ചെയ്ത ക്ലാസുകൾHybridഹൈബ്രിഡ്
You do not need a perfect background—you need the correct starting pointമുൻപരിചയം ഇല്ലെങ്കിലും പഠിച്ചു തുടങ്ങാം
01
I completed SSLC and need a useful next stepSSLC കഴിഞ്ഞു; ഇനി എന്ത് പഠിക്കണമെന്ന് അറിയില്ല
Begin a one-year vocational certificate pathway in early-childhood care and education.ചെറിയ കുട്ടികളുടെ പരിചരണവും പഠനവും സംബന്ധിച്ച ഒരു വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ മുന്നോട്ട് പോകാം.
02
I like working with young children but need trainingകുട്ടികളോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടമാണ്; പരിശീലനം ഇല്ല
Learn child development, classroom activities, observation and ECCE-centre routines in a structured way.കുട്ടികളുടെ വളർച്ച, ക്ലാസ് പ്രവർത്തനങ്ങൾ, നിരീക്ഷണം, ECCE സെന്ററിലെ ദിവസക്രമം എന്നിവ അടിസ്ഥാനത്തിൽ നിന്ന് പഠിക്കാം.
03
Daily travel or fixed classes are difficultദിവസവും യാത്ര ചെയ്യാനോ സ്ഥിരമായി ക്ലാസിൽ എത്താനോ കഴിയുന്നില്ല
Choose offline, online live and recorded, or hybrid learning around your responsibilities.നിങ്ങളുടെ സമയത്തിനനുസരിച്ച് ഓഫ്ലൈൻ, ലൈവ് ഓൺലൈൻ, റെക്കോർഡ് ചെയ്ത ക്ലാസുകൾ, അല്ലെങ്കിൽ ഹൈബ്രിഡ് പഠനം തിരഞ്ഞെടുക്കാം.
Official ECCE modulesNIOS ECCE-യിലെ മൂന്ന് മൊഡ്യൂളുകൾ
Understand the child, the learning process and the ECCE centreകുട്ടികളെ മനസ്സിലാക്കാം; പഠിപ്പിക്കാനും ഒരു ECCE സെന്റർ നടത്താനും പഠിക്കാം
01
439 — Understanding the Child439 — കുട്ടിയെ മനസ്സിലാക്കാം
Study child growth, development, needs, behaviour and observation.കുട്ടികൾ എങ്ങനെ വളരുന്നു, അവരുടെ ആവശ്യങ്ങളും പെരുമാറ്റവും എങ്ങനെ മനസ്സിലാക്കാം, കുട്ടികളെ എങ്ങനെ നിരീക്ഷിക്കാം എന്നിവ പഠിക്കാം.
02
440 — ECCE: Principles and Processes440 — ECCE പഠനരീതികളും പ്രവർത്തനങ്ങളും
Learn the principles, curriculum practices and learning processes used in ECCE.ചെറിയ കുട്ടികൾക്ക് അനുയോജ്യമായ പഠനരീതികൾ, കളിയിലൂടെയുള്ള പഠനം, ക്ലാസ് പ്രവർത്തനങ്ങൾ, പാഠ്യപദ്ധതിയുടെ അടിസ്ഥാനങ്ങൾ എന്നിവ മനസ്സിലാക്കാം.
03
441 — Organising and Managing an ECCE Centre441 — ECCE സെന്റർ ക്രമീകരിക്കുകയും നടത്തുകയും ചെയ്യാം
Understand centre organisation, records, routines, resources and management.ഒരു ECCE സെന്ററിന്റെ ദിവസക്രമം, കുട്ടികളുടെ രേഖകൾ, പഠനസാമഗ്രികൾ, സുരക്ഷ, രക്ഷിതാക്കളുമായുള്ള ആശയവിനിമയം എന്നിവ പഠിക്കാം.
NIOS controls the official curriculum, contact requirements, assessment and certification. Current requirements are confirmed before admission.ഔദ്യോഗിക പാഠ്യപദ്ധതി, ആവശ്യമായ ക്ലാസ് മണിക്കൂറുകൾ, മൂല്യനിർണയം, സർട്ടിഫിക്കറ്റ് എന്നിവ NIOS ആണ് നിശ്ചയിക്കുന്നത്. നിലവിലെ നിബന്ധനകൾ അഡ്മിഷന് മുമ്പ് അറിയിക്കും.
Choose how you learnഎങ്ങനെ പഠിക്കാം?
One programme with three flexible study modesനിങ്ങളുടെ സൗകര്യത്തിന് അനുയോജ്യമായ പഠനരീതി തിരഞ്ഞെടുക്കാം
Offlineഓഫ്ലൈൻ
Scheduled classroom sessions from 10 AM to 3 PM. Exact class days are shared with the batch timetable.അക്കാദമിയിൽ നേരിട്ടുള്ള ക്ലാസുകൾ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ. ക്ലാസ് നടക്കുന്ന ദിവസങ്ങൾ ഓരോ ബാച്ചിന്റെയും ടൈംടേബിളിൽ അറിയിക്കും.
Onlineഓൺലൈൻ
Join scheduled live classes and use recorded lessons for revision and flexible study.ലൈവ് ക്ലാസുകളിൽ പങ്കെടുക്കാം. ഒഴിവായ ക്ലാസുകൾ കാണാനും വീണ്ടും പഠിക്കാനും റെക്കോർഡ് ചെയ്ത ക്ലാസുകളും ലഭിക്കും.
Hybridഹൈബ്രിഡ്
Combine online learning with selected in-person classroom and practical sessions.ഓൺലൈൻ ക്ലാസുകൾക്കൊപ്പം ആവശ്യമായ പ്രാക്ടിക്കൽ സെഷനുകൾക്ക് അക്കാദമിയിൽ നേരിട്ട് പങ്കെടുക്കാം.
Entry and certificateയോഗ്യതയും സർട്ടിഫിക്കറ്റും
SSLC / Class 10 passSSLC / പത്താം ക്ലാസ് പാസ്
Awarding bodyസർട്ടിഫിക്കറ്റ് നൽകുന്നത്
National Institute of Open Schooling (NIOS)നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (NIOS)
Teaching languageക്ലാസ് ഭാഷ
Malayalam and Englishമലയാളത്തിലും ഇംഗ്ലീഷിലും ക്ലാസുകൾ
Examination languageപരീക്ഷ എഴുതേണ്ട ഭാഷ
English question paper; answer medium confirmed under current NIOS rulesചോദ്യപേപ്പർ ഇംഗ്ലീഷിൽ; ഉത്തരം എഴുതാവുന്ന ഭാഷ നിലവിലെ NIOS നിബന്ധനപ്രകാരം അഡ്മിഷന് മുമ്പ് അറിയിക്കും
One-month practicumഒരു മാസത്തെ പ്രീസ്കൂൾ പരിശീലനം
Practise in a suitable preschool near your locationനിങ്ങളുടെ വീടിനടുത്തുള്ള പ്രീസ്കൂളിൽ പരിശീലനത്തിന് അവസരം
The academy assists with finding a suitable preschool. Final location depends on school availability and approval.അനുയോജ്യമായ പ്രീസ്കൂൾ കണ്ടെത്താൻ അക്കാദമി സഹായിക്കും. ഏത് സ്കൂളിലാണ് പരിശീലനം ലഭിക്കുക എന്നത് അവിടത്തെ ഒഴിവും അനുമതിയും അനുസരിച്ചായിരിക്കും.
Placement assistance is available after course completion. Employment is not guaranteed.കോഴ്സ് കഴിഞ്ഞാൽ ജോലി കണ്ടെത്താൻ ആവശ്യമായ സഹായം നൽകും. ജോലി ഉറപ്പുനൽകുന്നില്ല.
Transparent programme feesഫീസ് വിവരങ്ങൾ
Choose the mode—and see the complete academy feeഓരോ പഠനരീതിയുടെയും മുഴുവൻ കോഴ്സ് ഫീസ് അറിയാം
Examination and other applicable official charges are separate. Confirm the written fee schedule before payment.പരീക്ഷാഫീസ് ഇതിൽ ഉൾപ്പെട്ടിട്ടില്ല. ബാധകമായ മറ്റ് ഔദ്യോഗിക ഫീസുകളും പ്രത്യേകം അടയ്ക്കണം. പണം അടയ്ക്കുന്നതിന് മുമ്പ് മുഴുവൻ ഫീസ് വിവരവും എഴുതി വാങ്ങുക.
Offline / Hybridഓഫ്ലൈൻ / ഹൈബ്രിഡ്
₹28,500
+ examination fee+ പരീക്ഷാഫീസ് പ്രത്യേകം
₹10,000 admission + ₹3,000 × 5 + ₹3,500 final instalmentഅഡ്മിഷൻ സമയത്ത് ₹10,000, തുടർന്ന് 5 മാസം ₹3,000 വീതം, അവസാന തവണ ₹3,500
Onlineഓൺലൈൻ
₹25,500
+ examination fee+ പരീക്ഷാഫീസ് പ്രത്യേകം
₹10,000 admission + ₹3,000 × 4 + ₹3,500 final instalmentഅഡ്മിഷൻ സമയത്ത് ₹10,000, തുടർന്ന് 4 മാസം ₹3,000 വീതം, അവസാന തവണ ₹3,500
Teacher-training learner storiesവിദ്യാർത്ഥികളുടെ അനുഭവങ്ങൾ
Hear from academy teacher-training learnersഅക്കാദമിയിലെ അധ്യാപകപരിശീലന വിദ്യാർത്ഥികൾ പറയുന്നത് കേൾക്കാം
These consented videos are from the academy's Montessori TTC learners, not NIOS ECCE testimonials. They are provided only to show individual academy learning experiences and do not guarantee outcomes or employment.ഇവ അക്കാദമിയിലെ മോണ്ടിസോറി TTC വിദ്യാർത്ഥികളുടെ സമ്മതത്തോടെ പ്രസിദ്ധീകരിച്ച വീഡിയോകളാണ്; NIOS ECCE വിദ്യാർത്ഥികളുടെ സാക്ഷ്യങ്ങൾ അല്ല. അക്കാദമിയിലെ വ്യക്തിഗത പഠനാനുഭവം മനസ്സിലാക്കാൻ മാത്രമാണ് ഇവ നൽകിയിരിക്കുന്നത്. ഒരേ ഫലമോ ജോലിയോ ഉറപ്പുനൽകുന്നില്ല.
Questions before admissionഅഡ്മിഷന് മുമ്പ് അറിയേണ്ടത്
Clear answers before you decideസാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ
Can I join after SSLC?SSLC കഴിഞ്ഞാൽ ഈ കോഴ്സിൽ ചേരാമോ?+
Yes. SSLC / Class 10 pass is the confirmed entry qualification for this programme.ചേരാം. SSLC അല്ലെങ്കിൽ പത്താം ക്ലാസ് പാസായവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.
Who conducts the assessment and awards the certificate?പരീക്ഷയും സർട്ടിഫിക്കറ്റും ആരുടേതാണ്?+
NIOS controls registration, official fees, assessment rules, examinations, results and certification. The academy provides teaching and admission support.രജിസ്ട്രേഷൻ, ഔദ്യോഗിക ഫീസ്, മൂല്യനിർണയം, പരീക്ഷ, ഫലം, സർട്ടിഫിക്കറ്റ് എന്നിവ NIOS നിബന്ധനപ്രകാരമാണ്. അക്കാദമി ക്ലാസുകളും അഡ്മിഷൻ സഹായവും നൽകും.
What language is used for teaching and the examination?ക്ലാസും പരീക്ഷയും ഏത് ഭാഷയിലാണ്?+
The academy explains lessons in Malayalam and English. The question paper is in English; the permitted answer medium is confirmed under the current NIOS rules before admission.അക്കാദമിയിലെ ക്ലാസുകൾ മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കും. ചോദ്യപേപ്പർ ഇംഗ്ലീഷിലായിരിക്കും. ഉത്തരം എഴുതാവുന്ന ഭാഷ നിലവിലെ NIOS നിബന്ധനപ്രകാരം അഡ്മിഷന് മുമ്പ് അറിയിക്കും.
Is preschool practice included?പ്രീസ്കൂളിൽ പരിശീലനം ലഭിക്കുമോ?+
The programme includes one month of preschool practice. The academy assists with finding a suitable school, subject to availability and approval.ഒരു മാസത്തെ പ്രീസ്കൂൾ പരിശീലനം കോഴ്സിന്റെ ഭാഗമാണ്. അനുയോജ്യമായ സ്കൂൾ കണ്ടെത്താൻ അക്കാദമി സഹായിക്കും. പരിശീലന സ്ഥലം സ്കൂളിലെ ഒഴിവും അനുമതിയും അനുസരിച്ചായിരിക്കും.
Is this the NIOS Senior Secondary subject 376?ഇത് NIOS സീനിയർ സെക്കൻഡറി വിഷയം 376 ആണോ?+
No. This page describes the one-year NIOS vocational Certificate in ECCE with modules 439, 440 and 441.അല്ല. ഇത് 439, 440, 441 എന്നീ മൂന്ന് മൊഡ്യൂളുകളുള്ള ഒരു വർഷത്തെ NIOS വൊക്കേഷണൽ ECCE സർട്ടിഫിക്കറ്റ് കോഴ്സാണ്.
Check your qualification and mode before payingഅഡ്മിഷന് മുമ്പ് എല്ലാ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കാം
We will explain eligibility, the written fee schedule, class timetable and preschool-practicum process before admission.നിങ്ങളുടെ യോഗ്യത, മുഴുവൻ ഫീസ്, ക്ലാസ് സമയം, പ്രീസ്കൂൾ പരിശീലനം എന്നിവ അഡ്മിഷന് മുമ്പ് വിശദമായി അറിയിക്കും.